മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിലൂടെയാണ് മേരി ടീച്ചറെന്ന് നഫീസ അലിയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ ബാധിച്ച കാന്‍സര്‍ എന്ന രോഗത്തിനെതിരെ പോരാടി തിരിച്ച് ജീവിതത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് മേരി ടീച്ചര്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. ‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു’ നഫീസ കുറിച്ചു.
പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് നഫീസയുടെ വെളിപ്പെടുത്തിയത്. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്ന് നഫീസ പറഞ്ഞിരുന്നു. കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. വിട്ടുമാറാത്ത വയറുവേദനയുമായിരുന്നു തന്റെ രോഗത്തിന്റെ ലക്ഷണം എന്ന് നഫീസ പറയുന്നു. ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മാക്സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയുടെ രോഗം കണ്ടുപിടിക്കുന്നത്.
Post Your Comments