പ്രഖ്യാപനവേള മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് മധുരരാജ. ഏപ്രില്‍ 12ന് റിലീസ് ചെയ്ത സിനിമ 100 കോടി നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ്. 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പ്രവചനങ്ങളുമൊക്കെ പുറത്തുവന്നിരുന്നുവെങ്കിലും നിര്‍മ്മാതാവ് ഇക്കാര്യം സ്ഥിരീകരിച്ചത് അടുത്തിടെയായിരുന്നു. തുടക്കത്തില്‍ വ്യക്തമായ കണക്കുകള്‍ പുറത്തു വിട്ടിരുന്നുവെങ്കിലും പിന്നീട് നിന്ന പോകുകയായിരുന്നു.
വിദേശത്തെ കണക്ക് കൂടി ലഭ്യമായിക്കഴിഞ്ഞേ 100 കോടി പ്രഖ്യാപനം നടത്തൂവെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. കൃത്യമായ കണക്ക് പുറത്തുവിട്ടതിന് പിന്നാലെയായാണ് 100 കോടി പോസ്റ്ററുകളും എത്തിയത്. തള്ളലുകളില്ലാതെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടുവെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മമ്മൂട്ടി ഫാന്‍സും മമ്മൂക്കയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തള്ളലുകള്‍ നമുക്കാവശ്യമില്ലെന്നും ജനഹൃദയങ്ങളിലേക്കാണ് സിനിമ കയറേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃത്യമായ കണക്കുകള്‍ പുറത്തുവന്നതിന് ശേഷം അക്കാര്യം സ്ഥിരീകരിക്കാമെന്നായിരുന്നു ആദ്യമേ തീരുമാനിച്ചത്.
Post Your Comments