മകന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത തരത്തിലാണ് അമീര്‍ഖാന്‍ ആശംസ പങ്ക് വെച്ചിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഫോട്ടോ സഹിതമാണ് ആമിറിന്റെ ആശംസ. ആമിറിന്റെ മകന്‍ ജുനൈദും നടി റാണി മുഖര്‍ജിയും ഒന്നിച്ചുള്ള ഫോട്ടോയാണ് ആമിര്‍ ട്വീറ്റ് ചെയ്തത്. തന്റെ മകന്‍ എങ്ങനെയാണ് റാണിയെ ഇങ്ങനെ ആകര്‍ഷിപ്പിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘അവന്‍ റാണിയെ സന്തോഷിപ്പിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചിരിക്കുകയാണ്. എനിക്കൊരിക്കലും കഴിയില്ല. ഹാപ്പി ബര്‍ത്ത്ഡേ ജുനൈദ്’ എന്നാണ് ആമിര്‍ ട്വീറ്റ് ചെയ്തത്. തലാഷ്, ഗുലാം, മംഗള്‍ പാണ്ടെയ, ദ റൈസിങ് എന്നീ ചിത്രങ്ങളിലെല്ലാം ആമിറും റാണി മുഖര്‍ജിയും ഒന്നിച്ചെത്തിയിട്ടുണ്ട്. ആമിറിന്റെ മകള്‍ ഇറ ഖാനും ഇന്‍സ്റ്റഗ്രാമിലൂടെ ജുനൈദിന് ആശംസകളറിയിച്ചിട്ടുണ്ട്. ഇറ ഖാനും ജുനൈദും ആമിറിന്റെയും റീന ദത്തയുടെയും മക്കളാണ്. ഇവര്‍ 2002ല്‍ വേര്‍പിരിയുകയും 2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയും ചെയ്തു.
Post Your Comments