GeneralLatest NewsTV Shows

കാര്യങ്ങൾ ഇത്ര ഭീകരമാണെന്നു അപ്പോഴാണ്‌ മനസ്സിലായത്; നടന്‍ ശരത്

ബിജു ചേട്ടനും സംയുക്തയും കാവ്യയും ഒക്കെച്ചേർന്ന് ഒരു കുടുംബം പോലെയായിരുന്നു. ലൊക്കേഷനിൽ ഒരു വലിയ ടെന്റുണ്ടായിരുന്നു.

സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടനാണ്‌ ശരത്. മുന്‍ ബാലതാരം വിഘ്നേശിന്റെ ജീവിതത്തില്‍ ഉണ്ടായ ദുരന്തത്തെക്കുറിച്ചു താന്‍ വനിതയില്‍ വാര്‍ത്ത വന്ന ശേഷമാണ് അറിഞ്ഞതെന്ന് ശരത് പറയുന്നു. മധുര നൊമ്പരകാറ്റ് എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചപ്പോഴത്തെ വിശേഷങ്ങളും താരം  പങ്കുവച്ചു.

വിവരം അറിഞ്ഞു താന്‍ വിഘ്നേശിനെ വിളിച്ചിരുന്നുവെന്നും ശരത് പറഞ്ഞു. ‘‘അവന് ഇങ്ങനെയൊരു അപകടം സംഭവിച്ച കാര്യം ഞാൻ അറിഞ്ഞില്ല. ‘വനിത’യിലെ വാർത്ത ഭാര്യയാണ് എനിക്കു കാട്ടിത്തന്നത്. അപ്പോഴാണ് കാര്യങ്ങൾ ഇത്ര ഭീകരമാണെന്നു മനസ്സിലായതും. ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ അവനു മനസ്സിലായി. കുറച്ചു നേരം സംസാരിച്ചു. ഇപ്പോഴും ഓർമ കൃത്യമായിട്ടില്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്, അച്ഛനു ഫോൺ കൈമാറും മുമ്പ് അവൻ സംശയം തീർക്കും പോലെ വീണ്ടും എന്റെ പേര് ചോദിച്ചു. വലിയ വേദന തോന്നി. എത്രയും വേഗം അവന്റെ ഓർമകൾ പൂർണമായും മടക്കിക്കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു’

‘മധുരനൊമ്പരക്കാറ്റി’ലാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. അവനന്ന് തീരെ കുഞ്ഞാണ്. ഒപ്പം മഞ്ജിമ മോഹനുമുണ്ട്. അവർ രണ്ടു പേരുമായിരുന്നു ചിത്രത്തിലെ പ്രധാന ബാലതാരങ്ങൾ. ‘പത്രം’ കഴിഞ്ഞുള്ള എന്റെ ചിത്രമായിരുന്നു അത്. രസമുള്ള ലൊക്കേഷനായിരുന്നു. ബിജു ചേട്ടനും സംയുക്തയും കാവ്യയും ഒക്കെച്ചേർന്ന് ഒരു കുടുംബം പോലെയായിരുന്നു. ലൊക്കേഷനിൽ ഒരു വലിയ ടെന്റുണ്ടായിരുന്നു. അവിടെയാണ് എല്ലാവരും ഇരിക്കുക. കളിയും ചിരിയും തമാശയുമൊക്കെയായി ഞാനെപ്പോഴും കുട്ടികളുടെ കൂടെയായിരുന്നു. വിഘ്നേശും മഞ്ജിമയുമൊക്കെ വളരെ ആക്ടീവായ കുഞ്ഞുങ്ങളായിരുന്നു. എപ്പോഴും ലൈവായി നിൽക്കും. വിഘ്നേശിന്റെ അച്ഛനുമായൊക്കെ ഞാൻ കമ്പനിയായിരുന്നു. പക്ഷേ, ഷൂട്ട് കഴിഞ്ഞ് പോയ ശേഷം വലിയ കോൺടാക്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കാര്യങ്ങൾ അറിയാനും വൈകി. –ശരത്ത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button