കൊച്ചി: ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വിവാഹശേഷം താന്‍ സിനിമയില്‍ വരില്ലെന്ന് നടി നമിത പ്രമോദ്.
സിനിമ മേഖലയില്‍ നില്ക്കുമ്പോള് ഹെയര്‍ ചെയ്തുതരാനും ഡ്രസ്സ് എടുത്തുതരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീട് എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂവെന്നും നമിത പറയുന്നു. കല്യാണം കഴിഞ്ഞ് സെറ്റിലായ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ തനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. തന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം. സിനിമയാണ് ജീവിതം എന്നൊന്നും താന്‍ കരുതുന്നില്ലെന്നും നമിത പറഞ്ഞു.
Post Your Comments