‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്വ്വന്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. പൂജ ചടങ്ങില്‍ സര്‍പ്രൈസായി മോഹന്‍ലാല്‍ എത്തിയിരുന്നു. ജിമ്മിലേക്ക് പോയ നടന് ജിം ഡ്രസ്സില്‍ പൂജയ്ക്കെത്തുകയും രമേഷ് പിഷാരടിയ കണ്ട് കൈ കൊടുത്ത ശേഷം തിരിച്ച് പോവുകയുമായിരുന്നു.
മമ്മൂട്ടി, മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന് രമേശ് പിഷാരടി, സംഗീത സംവിധായകന് ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments