സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു പതിനാറാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന നടി കങ്കണയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കങ്കണ നല്കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് മാനനഷ്ടക്കേസിന് പരാതി നല്‍കിയിരിക്കുകയാണ് ആദിത്യ. കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും അതിന്റെ തെളിവായി ഒരു വീഡിയോയും പോലീസിനു ആദിത്യ കൈമാറിയിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് കങ്കണ, റിസ്വാന് സിദ്ദിഖി, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആദിത്യ പരാതിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments