
ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കും… ഇതാ മനസ്സറിഞ്ഞു ചിരിപ്പിക്കാന്‍ ചില ന്യൂ ജെന്‍ നാട്ടു വിശേഷങ്ങളുമായി അവരെത്തുന്നു.. തമാശ ചിത്രങ്ങള്‍ക്ക് എക്കാലവും പ്രേക്ഷക മനസ്സില്‍ ഇടമുണ്ട്. ബഹദൂര്‍, അടൂര്‍ ഭാസി എന്ന് തുടങ്ങി മലയാള സിനിമയിലെ ചിരി രാജാക്കന്മാര് നിരവധിയാണ്. എന്നാല്‍ തൊണ്ണൂറുകളില്‍ മലയാളിയെ രസിപ്പിച്ചത് ചിരിയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ ജഗതിയ്ക്ക് പിന്നാലെ ചിരി മുഴക്കങ്ങളുമായി ഹരിശ്രീ അശോകന്, സുരാജ് വെഞ്ഞാറമൂട്, ബിജു കുട്ടന് എന്ന് തുടങ്ങി ഹരീഷ് കണാരന് വരെ എത്തി നില്ക്കുന്നു.
പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായി സുരാജും ഹരീഷും ഒന്നിക്കുന്നു. ഈസ്റ്റ് കോസ്റ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിനയനെയും സമ്പത്തിനെയും അവതരിപ്പിക്കുന്നത് പുതുമുഖം അഖിലും ഹരീഷ് കണാരനുമാണ്.
വിവാഹവും പ്രണയവും പ്രമേയമായി വരുന്ന ചിത്രത്തിന്റെ പ്രത്യേകത തന്നെ ഹാസ്യത്തില്‍ നിറഞ്ഞ അവതരണമാണ്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ശിവകാമി,സോനു എന്നിങ്ങനെ താരനിരകള്‍ അണിനിരക്കുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ തിരക്കഥഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്.
Post Your Comments