കമല്‍ ഒരുക്കിയ നിറത്തിലെ ഒരൊറ്റ ഗാന രംഗത്തിലൂടെ എന്നും മലയാളികള്‍ ഓര്‍മ്മിക്കുന്ന നടനാണ് ബോബന് ആലുമൂടൻ. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടന് അപ്രതീക്ഷിതമായി അഭിനയ രംഗത്തേയ്ക്ക് എത്തിപ്പെട്ടതിനെക്കുറിച്ചു തുറന്നു പറയുന്നു. നടന് ആലുമൂടന്റെ മകനാണ് ബോബന്. തന്റെ ആദ്യ ചിത്രം അച്ഛനൊപ്പം ആണെന്ന് ബോബന് പറയുന്നു.
”അപ്പൻ അഭിനയിച്ചിരുന്ന ശാന്തിനിലയം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ടിയിരുന്ന നടൻ വന്നില്ല. സംവിധായകൻ അപ്പനോട് ചോദിച്ചു പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന്… അങ്ങനെ യാദൃശ്ചികമായി ഞാൻ ആ റോളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങിപ്പോയി. സഹപ്രവർത്തകരുമായി അടുത്ത സ്നേഹബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. അദ്വൈതം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അപ്പന്റെ അകാലവിയോഗം. മോഹൻലാലിൻറെ മടിയിൽ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. അപ്പന്റെ ശവസംസ്കാരത്തിനു അന്ന് മലയാളസിനിമയിലെ താരങ്ങൾ എല്ലാവരും ചെത്തിപ്പുഴയിലുള്ള പഴയ തറവാട്ടിൽ എത്തിയിരുന്നു. അപ്പൻ പോയതോടെ വീടുറങ്ങി. ആ ശൂന്യതയുമായി പൊരുത്തപ്പെടാൻ കുറെ സമയമെടുത്തു.”
1995 ൽ റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തുന്നതെന്നും ഈ സീരിയലുകൾ കണ്ടു കമൽസാറാണ് നിറത്തിലേക്ക് ക്ഷണിക്കുന്നതെന്നും ബോബന് പറഞ്ഞു
Post Your Comments