
ബോളിവുഡിലെ വിവാദനായികയാണ് സ്വരഭാസ്കര്‍. രതിമൂര്‍ച്ചയെക്കുറിച്ചും സ്വയം ഭോഗത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ച താരം ഇപ്പോള്‍ പ്രമുഖ കമ്പനി നടത്തിയ സര്‍വേയോട് പ്രതികരിക്കുന്നു. ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും ലൈംഗീക ബന്ധത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ലെന്നു പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡൂറെക്സ് നടത്തിയ പരസ്യ ക്യാംപെയിന്റെ സര്‍വ്വേയില്‍ പറയുന്നു.
രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് ഡൂറെക്സ് പഠനം നടത്തിയത്. ഇന്ത്യയിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛ പ്രതിസന്ധിയിലാണോ എന്നായിരുന്നു പരസ്യ ക്യാംപെയിനിന്‍റെ തലക്കെട്ട്. ഈ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച നടി സ്വര ഭാസ്കര്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായം പങ്കുവച്ചു.. ‘നമ്മള്‍ ഇപ്പോള്‍ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട്. അതിനാല്‍ രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാന്‍ കഴിയില്ല എന്നും താരം പറയുന്നു
Post Your Comments