താരങ്ങള്‍ അതിഥികളായി എത്തുന്ന ടെലിവിഷന്‍ ഷോകള്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ബോളിവുഡ് നടി നേഹ ദൂപിയയുടെ ടോക് ഷോയാണ് ‘ബി.എഫ്.എഫ് വിത്ത് വോഗ്ഗ് ‘. ജീന്‍സ് ഊരി വാങ്ങിയതുകൊണ്ട് ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞ് വോഗ് എഡിറ്ററായ അനൈറ്റ ഷ്‌റോഫ് അഡ്ജാനി. അനൈറ്റയും ബോളിവുഡ് താരം കത്രീന കൈഫും ഒന്നിച്ചാണ് ഷോയില്‍ എത്തിയത്. താരത്തിനൊപ്പമുള്ള രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അനൈറ്റ
കത്രീന തന്‍റെ ജീന്‍സ് എടുത്തതിനാല്‍ തനിക്ക് ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നുവെന്നാണ് അനൈറ്റ പറഞ്ഞത്. ”കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്ഫിറ്റുമായി അടുത്ത് ചെന്നപ്പോള്‍, തന്‍റെ ജീന്‍സ് വളരെ ഇഷ്ടപ്പെട്ടുവെന്നും താന്‍ ആ ജീന്‍സ് അവര്‍ക്ക് നല്‍കണമെന്നും പറയുകയും. അങ്ങനെ തന്‍റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടി വന്നെന്നും താന്‍ തന്റെ അടിവസ്ത്രത്തില്‍ ആയിരുന്നു ആ ദിവസം മുഴുവന്‍ കഴിയേണ്ടി വന്നതെന്നുമാണ് ” താരത്തിന്റെ വാക്കുകള്‍
” ഞാന്‍ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. ഞാന്‍ നിങ്ങളെ നോക്കിയപ്പോള്‍, ഞാന്‍ ഷോപ്പ് ചെയ്യുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് കൊണ്ട് തന്നെ ഞാന്‍ അത് വാങ്ങിക്കുകയായിരുന്നു. ” കത്രീന മറുപടി പറഞ്ഞു.
Leave a Comment