2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫുദ്ദീന്റെ കരിയറില്‍ തന്നെ താഴികക്കല്ലായി മാറുകയായിരുന്നു. സിനിc പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ഗിരിരാജന്‍ കോഴി ചര്‍ച്ച വിഷയമാകാറുണ്ട്. ഇതിനു ശേഷം പുറത്തു വന്ന എല്ലാ ചിത്രത്തിലും ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങളെയായിരുന്നു ഷറഫുദ്ദീന്‍ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്‌സായ ഷാഫി -റാഫി കൂട്ട്‌ക്കെട്ടില്‍ ഒരുങ്ങുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷറഫിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിത മമ്മൂട്ടി ചിത്രം മായാവി കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ തല്ലു കിട്ടിയ കഥ വെളിപ്പെടുത്തുകയാണ് താരം.
അന്നൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടില്ലെങ്കില്‍ എന്തോ നാണക്കേട് പോലെയാണ്. എറണകുളം കവിത തിയേറ്ററില്‍ നിന്നുണ്ടായ സംഭവമായിരുന്നു താരം വെളിപ്പെടുത്തിയത്. സിനിമ തിയേറ്ററില്‍ ആണുങ്ങളുടെ ക്യൂ വളരെ വലുതായിരിക്കും. അതുകൊണ്ട് സ്ത്രീകളുടെ ക്യൂ തീരുമ്പോള്‍ നമ്മള്‍ ഓടി കയറാന്‍ ശ്രമിക്കും. അങ്ങനെ ഓടി കയറിയതുകൊണ്ടാണ് അടി കിട്ടിയത്. ഇത് മാത്രമല്ല ഇതു പോലെ തല്ല് കിട്ടിയ വേറേയും സംഭവങ്ങളുണ്ടെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. സിനിമയില്‍ എത്തുന്നതിനും മുന്‍പ് തന്നെ താന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഷാഫി സാര്‍. ഞാന്‍ ഇത് അദ്ദേഹത്തിനോട് ഇടയക്ക് പറയാറുണ്ട്. അദ്ദേഹം ഇത് നിസ്സാരമാക്കി ചുച്ഛിച്ച് കളയും. ഷാഫി സാറുമായി മികച്ച സൗഹൃദമാണുളളത്. എന്തും അദ്ദേഹത്തിനോട് പറയാം- ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 2000-10 കാലഘട്ടങ്ങളില്‍ ബ്ലോക്ക് ബസ്റ്ററുകളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ചിത്രം ഷാഫി എന്ന സംവിധായകന്റേതായിരിക്കും. ഷാഫി-റാഫി കൂട്ട്‌കെട്ടില്‍ ഒരു സിനിമ ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും താരം പറഞ്ഞു.
Post Your Comments