മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഇന്നലെ നടന്ന ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ തനിക്ക് കേക്ക് തരാത്തതില്‍ പരാതി പറഞ്ഞ് നടന് മോഹന്‍ലാല്‍. നിര്‍മാതാവും സുഹൃത്തുമായ സുരേഷ് കുമാറിനോടാണ് ലാലിന്റെ ഇതിന്റെ വീഡിയോ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളും അമ്മ ഭാരവാഹികളും ചേര്‍ന്നാണ് ‘അമ്മ’യുടെ ജന്മദിനം ആഘോഷിച്ചത്.
മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ബാബുരാജ്, ടിനി ടോം, രചന നാരായണന്‍കുട്ടി, എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വാര്‍ഷികാഘോഷവേളയില്‍ ഒത്തുകൂടി സന്തോഷസൂചകമായി കേക്ക് മുറിക്കുകയായിരുന്നു. രചന, ലാലിനും ബാബുരാജിനും കേക്ക് വായില്‍ വെച്ചുകൊടുത്തു. തുടര്‍ന്ന് സുരേഷ് കുമാര്‍ കേക്ക് മുറിക്കുന്നത് കണ്ട മോഹന്‍ലാല്‍ തനിക്കുള്ള കേക്ക് പ്രതീക്ഷിച്ച് നിന്നു. എന്നാല്‍ സുരേഷ് കുമാര്‍ സ്വന്തം വായിലേക്കു തന്നെ കേക്ക് വയ്ക്കുന്നത് കണ്ട മോഹന്‍ലാല്‍ നിരാശനായി. ‘എടാ..നീ ..ഞാന്‍ വിചാരിച്ചു ഇവന് എനിക്ക് തരാന്‍ ആണെന്ന്’ ലാല്‍ കൂടെയുണ്ടായിരുന്നവരോട് പറയുകയും ആ കമന്റ് ചിരിപടര്‍ത്തുകയും ചെയ്തു. ഏതായാലും തന്റെ ആത്മസുഹൃത്തിന്റെ നിരാശ കണ്ട സുരേഷ് കുമാര്‍ ഉടന്‍ തന്നെ മോഹന്‍ലാലിന്റെ വായിലേക്ക് കേക്ക് വെച്ചുകൊടുത്തു.
https://www.facebook.com/ActorMohanlal/videos/2191708571140481/
Post Your Comments