പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നടി കാജല്‍ അഗര്‍വാള്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിനു പ്രത്യേക ക്ഷണമുണ്ടായിരുന്നു. എന്നാല്‍ നടിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇതിന്റെ കാരണം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.
പ്രിയപ്പെട്ട പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിയ്ക്കും ക്ഷണമുണ്ടായിരുന്നു. മോദി വീണ്ടും അധികാരത്തിലേറുന്ന ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ അഭിമാനമുണ്ട് എന്നാല്‍ ക്ഷണം വൈകിയാണ് ലഭിച്ചത്. അതിനാല്‍ ഡല്‍ഹിയ്ക്ക് സമയത്തിനെത്താന്‍ സാധിക്കാതെ വരും, അതില്‍ അങ്ങേയറ്റം ഖേദിക്കുന്നു, കാജല്‍ ട്വീറ്റ് ചെയ്തു. വിവേക് ഒബ്റോയി നായകനാകുന്ന പി എം നരേന്ദ്രമോദി എന്ന സിനിമയ്ക്ക് പിന്തുണ അര്‍പ്പിച്ചതിന്റെ പേരില്‍ കാജലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
Post Your Comments