
ബോഡി ഷെയ്മിങ് എന്നത് ഗുരുതര രോഗം പോലെ ചിലരെ ബാധിച്ചക്കും, ഒരാളുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും തകര്‍ക്കുമെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. വിഡ്ഡി,തടിയന്‍ സ്ത്രീകളെക്കാള്‍ വലിയ മാറിടമുള്ളവന്‍ അങ്ങനെ മനം മടുപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ തനിക്ക് ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ക്ക് ഇത് വളരെ നിസാരമായി തോന്നാം.
പക്ഷേ ചിലര്‍ എവിടേയും പരിഹസിക്കപ്പെടുമെന്ന ഭയം കാരണം സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും. തന്റെ ആദ്യ ജിം വാര്‍ഷികത്തിലാണ് ചുറ്റുപാട് നിന്നും നേരിട്ട പരിഹാസങ്ങളുടെ ഫലമായി 110 കിലോയില്‍ നിന്നും 80 കിലോയിലേക്കുണ്ടായ മാറ്റത്തെക്കുറിച്ച് ഗോവിന്ദ് തുറന്നെഴുതിയിരിക്കുന്നത്. പലര്‍ക്കും ബോഡി ഷെയിമിങ് എന്നത് നിസ്സരാമാണെന്നും എന്നാല്‍ അത് അനുഭവിക്കുന്നവരുടെ മാനസ്സിക വ്യഥ വളരെ വലുതാണ്. ഗോവിന്ദ് പറയുന്നു.
https://www.facebook.com/govindp.menon/posts/1038821116323441
Post Your Comments