ഇന്ത്യയില്‍ നില നില്‍ക്കുന്ന ജാതി വിവേചനങ്ങളെക്കുറിച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജാതീയത നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട കാലം കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് താരം തുറന്നു പറയുന്നു. ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ 15 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം അടക്കം രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ജാതി വ്യവസ്ഥയെ കുറിച്ചുള്ളതാണെന്നും താരം വ്യക്തമാക്കി
ജാതി വിവേചനത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഇത് നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ വീട്ടിലെ ജോലിക്കാരിക്ക് പോലും പ്രത്യേക പാത്രമാണ് നല്‍കുക. യുഎസിലെല്ലാം ഡ്രൈവര്‍മാര്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം പങ്കുവെച്ച് ആളുകള്‍ കഴിക്കും.പക്ഷേ നമ്മുടെ നാട്ടിലത് സംഭവിക്കില്ല. ഇത് മാറണമെന്നാണ് ഞാന്‍ കരുതുന്നത്.” ഗുജറാത്തില്‍ ദളിതര്‍ക്കും ബ്രാഹ്മിണര്‍ക്കും കുടിവെള്ളത്തിനായി പ്രത്യേക കിണറുള്ളത് ചൂണ്ടിക്കാണിക്കുന്ന ആയുഷ്മാന്‍ ലോകത്ത് മറ്റൊരിടത്തും ഈ അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമില്ലെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments