GeneralLatest NewsMollywood

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഷൂട്ടിങ് സെറ്റിൽ നിർമ്മാതാവിൽ നിന്നും ദുരനുഭവം; സുരേഷ് ഗോപി കാരണം ‘അമ്മ’യുണ്ടായി!!

പതിനേഴ് വര്‍ഷം അമ്മയുടെ തലപ്പത്തിരുന്നത് നടന്‍ ഇന്നസെന്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ മോഹന്‍ലാല്‍ പ്രസിഡന്‍റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് അമ്മ. ഈ സംഘടന തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളില്‍ മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കമാകുന്നത്. എന്നാല്‍ ഈ സംഘടനയുടെ തുടക്കത്തിനു പിന്നില്‍ സുരേഷ് ഗോപി, ഗണേഷ് കുമാർ, മണിയൻപിള്ള രാജു എന്നിവയായിരുന്നു. ആ സംഭവം ഇങ്ങനെ..

ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ഇതുകൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം താരം മുന്നോട്ടുവയ്ക്കുകയായിരുന്നു. അങ്ങനെ ആരംഭിച്ച സംഘടനയിൽ ആദ്യ അംഗമായതും സുരേഷ് ഗോപി. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം. തുടർന്നാണ് തിക്കുറുശിയുടെ അധ്യക്ഷതയിൽ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേർന്നത്.

ഈ സംഘടനയ്ക്ക് തുടക്കകാരന്‍ ആയെങ്കിലും ഇപ്പോള്‍ സിനിമയിലും സംഘടനയിലും സുരേഷ് ഗോപി സജീവമല്ല.

പതിനേഴ് വര്‍ഷം അമ്മയുടെ തലപ്പത്തിരുന്നത് നടന്‍ ഇന്നസെന്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ മോഹന്‍ലാല്‍ പ്രസിഡന്‍റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button