
ലൂസിഫര്‍ കണ്ടു ഇനി കാണണമെന്ന് ആഗ്രഹിക്കുന്നത് പാര്‍വതി ചിത്രം ഉയരെയെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. എന്‍ ജി കെയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സൂര്യ കൊച്ചിയില്‍ സംസാരിക്കുന്നതിനിടയിലാണ് നടന് ഇക്കാര്യം പറഞ്ഞത്. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയില്‍ പാര്‍വതിയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരുന്നത്. തിയ്യേറ്ററുകളില്‍ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ദക്ഷിണ കൊറിയയിലും റിലീസ് ചെയ്തിരുന്നു.
ഇന്ത്യയ്ക്കു പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഉയരെ കൊറിയയിലും എത്തിയിരിക്കുന്നത്. കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ഉയരെയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊറിയന്‍ സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലായിരുന്നു സംവിധായകന് ഉയരെ ഒരുക്കിയിരുന്നത്. പാര്‍വ്വതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. സിദ്ധിഖ്, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്, പ്രേംപ്രകാശ്, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Post Your Comments