Latest NewsMollywood

അമ്മ മാത്രമല്ല മകളും തിളങ്ങി; വിവാഹ വേദിയെ കൈയ്യിലെടുത്ത് താരകുടുംബം

ആ ചടങ്ങില്‍ തിളങ്ങിനിന്നത് സുഹാനയും ഗൗരി ഖാനുമായിരുന്നു

പങ്കെടുക്കുന്ന ചടങ്ങേതായാലും അവയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഷാരൂഖ് ഖാന്റെ കാര്യവും ഇതിനുദാഹരണമാണ്. അദ്ദേഹമായാലും ഭാര്യ ഗൗരിയായാലും മക്കളായാലുമൊക്കെ ഇത്തരത്തില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. അടുത്തിടെ ഇവരുടെ കുടുംബത്തില്‍ ഒരു മംഗളകര്‍മ്മം നടന്നിരുന്നു. ആ ചടങ്ങില്‍ തിളങ്ങിനിന്നത് സുഹാനയും ഗൗരി ഖാനുമായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.

ഗൗരിയാണ് വധുവെന്നായിരുന്നു ഫറാ ഖാന്റെ കമന്റ്. അമ്മ മാത്രമല്ല മകളായ സുഹാനയും തിളങ്ങിയിരുന്നു. സാരിയണിഞ്ഞായിരുന്നു ഇരുവരുമെത്തിയത്. എന്നാണ് സുഹാനയുടെ വിവാഹമെന്ന ചോദ്യമുന്നയിച്ചും ആരാധകരെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമെല്ലാം ഇവര്‍ ചിത്രങ്ങളെടുത്തിരുന്നു. കസിന്റെ വിവാഹമായിരുന്നുവെങ്കിലും ശരിക്കും തിളങ്ങിയത് സുഹാനയും ഗൗരിയുമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടയില്‍ കിങ് ഖാന്റെ ചിത്രങ്ങളെവിടെ എന്ന് ചോദിച്ചും ആരാധകരെത്തിയിട്ടുണ്ട്. താരപുത്രികളില്‍ പ്രധാനികളിലൊരാളായ സുഹാനയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

shortlink

Related Articles

Post Your Comments


Back to top button