
കുമ്പളങ്ങി നൈറ്റ്സിന് മിന്നുന്ന പ്രകടനത്തിന് ശേഷം ഷെയ്ന് നിഗം നായകനായി തിളങ്ങിയ സിനിമയാണ് ഇഷ്ക്. ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകന് സിബി മലയിലും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇഷ്ക് ഒരുപാട് ഇഷ്ടമായെന്ന് സംവിധായകന് കുറിച്ചിരിക്കുന്നത്. കൂട്ടത്തില്‍ സംവിധായകന് അനുരാജിനും പ്രത്യേക പ്രശംസ നല്‍കിയിട്ടുണ്ട് സിബി മലയില്‍.
അതേസമയം സംവിധായകന് നന്ദി അറിയിച്ച് ചിത്രത്തിലെ നായകന് ഷെയ്ന് നിഗം രംഗത്തെത്തുകയും ചെയ്തു. കീരീടം കണ്ട് വേദനിച്ചിട്ടുണ്ട്, സദയം കണ്ട് കരഞ്ഞിട്ടുണ്ട്, മുത്താരം കുന്ന് കണ്ട് ചിരിച്ച് മറിഞ്ഞിട്ടുണ്ട്… താങ്കളുടെ വാക്കുകള്‍ക്ക് നന്ദി സര് എന്ന് ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു. രതീഷ് രവിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആന്‍ ശീതളാണ് നായിക. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ എത്തിയ ഷൈന്‍ ടോം ചാക്കോയും അഭിനന്ദനമേറ്റുവാങ്ങുകയാണ്.
Post Your Comments