‘ദേവാസുരം’ എന്ന സിനിമ മോഹന്‍ലാല്‍ എന്ന നടന് നല്‍കിയത് വളരെ വലിയ ഇമേജാണ്. രഞ്ജിത്ത് രചന നിര്‍വഹിച്ച ദേവാസുരം സംവിധാനം ചെയ്തത് ഹിറ്റ് മേക്കര്‍ ഐവി ശശിയാണ്, ദേവാസുരത്തിന് ശേഷം സംവിധായകന് സിബി മലയില്‍ രഞ്ജിത്തിനോട് ഒരു മോഹന്‍ലാല്‍ സിനിമ എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു, എന്നാല്‍ ദേവാസുരം പോലെയൊരു സിനിമ തനിക്ക് ആവശ്യമില്ലെന്നും മറ്റൊരു ട്രീറ്റ്മെന്റ് ശൈലിയിലുള്ള സിനിമയാണ് വേണ്ടതെന്നും സിബി പറഞ്ഞു, അങ്ങനെയാണ് ‘മായാമയൂരം’ എന്ന സിനിമ പിറക്കുന്നത്, എന്നാല്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ മായാമയൂരം തിയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങി, ഇതോടെ രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിന് മലയാള സിനിമയില്‍ വലിയ ഒരു ഇടവേള നേരിടേണ്ടി വന്നു.
പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം ‘ആറാം തമ്പുരാന്’ എന്ന സിനിമ എഴുതി കൊണ്ടായിരുന്നു രഞ്ജിത്ത് മോഹന്‍ലാല്‍ ടീം വീണ്ടുമൊന്നിച്ചത്,ഷാജി കൈലാസാണ് ആറാംതമ്പുരാന്റെ രചന നിര്‍വഹിച്ചത്. അതിനു ശേഷമാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ രഞ്ജിത്ത് രചന നിര്‍വഹിച്ച ‘ഉസ്താദ്’ പുറത്തിറങ്ങുന്നത്. ഉസ്താദിനു ശേഷം ഷാജി കൈലാസിന്റെ നിര്‍ബന്ധ പ്രകാരം ഒരു ക്ലീന്‍ ബിസിനസ് പ്ലാന്‍ പോലെ ‘നരസിംഹം’ എന്ന സിനിമ രഞ്ജിത്ത് വീണ്ടും എഴുതി ഹിറ്റാക്കിമാറ്റി.
Post Your Comments