വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് തോന്നി. ആ സാഹചര്യമൊരുക്കാനാണ് ഡബ്ല്യൂസിസി ലക്ഷ്യമിട്ടതെന്ന് രമ്യാ നമ്പീശന്. ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയല്ല ഡബ്ല്യൂസിസി രൂപീകരിച്ചത്, ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്. ഒരു സ്വകാര്യ റേഡിയോക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം. വിജയമോ, തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂസിസി പിറന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആരെയും ശത്രുക്കളാക്കാനല്ല. ഇപ്പോഴുള്ള സിനിമകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പല കുട്ടികളും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതില്‍ വളരെയേറെ സന്തോഷിക്കുന്നുവെന്നും രമ്യ പറഞ്ഞു. മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. പോരാടണം എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി തുടങ്ങിയ ഡബ്ല്യൂസിസി ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിട്ടെന്നും ഇനിയും പൊരുതി മുന്നോട്ടു തന്നെയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബുവിന്റെ വൈറസിലൂടെ രമ്യ നമ്പീശന് മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
Post Your Comments