BollywoodLatest News

പുരുഷന്‍മാര്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ; മെന്‍ ടുവിനെ പിന്തുണച്ച് പൂജാ ബേദി

മീ ടൂവിന്റെ അത്ര ശക്തമല്ലെങ്കിലും മെന്‍ ടൂവും പ്രബലമായിക്കൊണ്ടിരിക്കുകയാണ്

മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് മുന്‍ ബോളിവുഡ് നടിയും കോളമിസ്റ്റുമായ പൂജാ ബേദി രംഗത്ത്. ഒറ്റനോട്ടത്തില്‍ അതു മീ ടൂവിന് എതിരാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല. മീ ടൂവിന്റെ അത്ര ശക്തമല്ലെങ്കിലും മെന്‍ ടൂവും പ്രബലമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മുറിവുകളെ കുറിച്ചു പറയുന്നതു പോലെ പുരുഷന്‍മാര്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. നീതി പുലരാനും സമത്വം നിലനില്‍ക്കാനും അതു നല്ലതാണ്.

മീ ടൂ യഥാര്‍ഥത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. സ്ത്രീകളാണ് മീ ടൂ പ്രചാരത്തിലാക്കിയതെങ്കിലും പുരുഷന്‍മാര്‍ക്കും അവരുടെ സങ്കടങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. നീതി തേടാം. എങ്കിലും മീ ടൂ സ്ത്രീ കേന്ദ്രീകൃതമായതു കൊണ്ടാണ് ഇപ്പോള്‍ മെന്‍ ടൂ ഉദയം ചെയ്തിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കപ്പെട്ട പുരുഷന്‍മാരുണ്ട്. സത്യം പുറത്തു വരുന്നതിനു മുമ്പേ ആരോപണത്തിന്റെ നിഴലിലായവര്‍. കൈവിലങ്ങ് അണിയിക്കപ്പെട്ടവര്‍. ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍. തെളിവുകളുടെ അഭാവത്തില്‍ പോലും എല്ലാവരുടെയും മുമ്ബില്‍ അന്തസ്സ് നഷ്ടപ്പെട്ട അത്തരക്കാരില്‍ ചിലര്‍ക്കെതിരെയുണ്ടായിരുന്നത് കള്ളത്തെളിവുകള്‍. തെറ്റായി ഉണ്ടാക്കപ്പെട്ട തെളിവുകള്‍. ശിക്ഷ പോലും അനുഭവിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും പലര്‍ക്കും നീതി കിട്ടിയിട്ടുണ്ടാകുക. അതിനാല്‍ മെന്‍ ടൂ സ്ത്രീകള്‍ക്ക് എതിരായ പ്രസ്ഥാനമാണെന്ന് വിധിയെഴുതേണ്ടതുമില്ല. മീ ടൂ തുടരട്ടെ.മെന്‍ ടൂവും.

shortlink

Post Your Comments


Back to top button