ഇപ്പോള്‍ നേസമണിയാണ് ട്വിറ്ററിലെ സൂപ്പര്‍ താരം. ഫ്രണ്ട്സിന്റെ തമിഴ് പതിപ്പില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രമാണ് നേസമണി. സത്യപ്രതിജ്ഞയായിരുന്നിട്ടു പോലും നരേന്ദ്ര മോദിയെ പിന്തള്ളിയാണ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നേസമണി ഒന്നാമതെത്തിയത്. സംഭവങ്ങളുടെ തുടക്കം പാകിസ്ഥാനിലെ ഒരു ട്രോള്‍ പേജിലാണ്.
My uncle's friend who is a doctor in that hospital says that #Nesamani is doing fine. I have a very strong source in that hospital ? #Pray_for_Neasamani
— Shabbir Ahmed (@Ahmedshabbir20) May 29, 2019
ഒരു ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്തു പേരു പറയും എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതിനു താഴെ രസകരമായ മറുപടിയുമായെത്തിയത് തമിഴ്നാട്ടുകാരനാണ്. ‘ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്ട്രാക്ടര് നേസമണി ചിറ്റപ്പന് ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കൈയില്‍ നിന്ന് ചുറ്റിക തെന്നി വീണ് അപകടം സംഭവിക്കുകയായിരുന്നു’. സിനിമയിലെ രംഗമാണിതെന്ന് അറിയാത്ത പാകിസ്ഥാന്‍കാരുടെ ചോദ്യം ‘ഇപ്പോള്‍ അയാള്‍ക്ക് എങ്ങിനെയുണ്ട്’ എന്നായിരുന്നു.
പിന്നാലെ പ്രേ ഫോര്‍ നേസമണി ടാഗുകള്‍ ട്രോളന്മാര് ഏറ്റെടുത്തു. ഇപ്പോഴിതാ തന്റെ കഥാപാത്രമായ നേസമണിയുടെ അപ്രതീക്ഷിത പ്രശസ്തിയില്‍ വടിവേലുവും അമ്പരന്നിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു.. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, അമേരിക്കയിലും മറ്റും എത്തിയോ? നന്ദി. എന്നായിരുന്നു വടിവേലുവിന്റെ പ്രതികരണം.
Post Your Comments