CinemaGeneralMollywoodNEWS

മൂന്നാഴ്ച കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാലിൻറെ ഹിറ്റ് ചിത്രത്തിന്റെ അപൂർവ്വ പ്രത്യേകതകൾ

മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപി അംബിക തുടങ്ങിയ വലിയ ഒരു താര നിര തന്നെ സിനിമയില്‍ അഭിനയിച്ചിരുന്നു

സൂപ്പർ താര വളർച്ചയിലേക്കുള്ള മോഹൻലാലിന്‍റെ പ്രയാണത്തിന് നിർണായക പങ്കുവഹിച്ച സിനിമയാണ് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്, .ജാക്കി എന്ന കഥാപാത്രമായി പ്രേക്ഷകരെ കിടിലം കൊള്ളിച്ച മോഹൻലാലിൻറെ പ്രകടനം ചിത്രത്തിന്റെ ജനപ്രീതി വർധിപ്പിച്ചു ,എസ്‌ എൻ സ്വാമി രചന നിർവഹിച്ച ചിത്രം 1986-ലാണ് പുറത്തിറങ്ങുന്നത്. കുറെയധികം പ്രത്യേകതകളോടെയാണ് മൂന്നാഴ്ച കൊണ്ട് ചിത്രീകരണം പൂർത്തിയായ ഇരുപതാം നൂറ്റാണ്ട് റിലീസിനെത്തിയത് .ചിത്രത്തിലെ കാറുകൾ,മറ്റു ആഡംബര വാഹനങ്ങള്‍  ഫർണിച്ചറുകൾ അങ്ങനെ എല്ലാം അന്നത്തെ ട്രെൻഡിനു അനുസരിച്ചു സെറ്റ് ചെയ്തവയാണ്. കാലത്തിനൊപ്പം സഞ്ചരിച്ച ഇരുപതാം നൂറ്റാണ്ട് വലിയ ക്രൌഡിനെ മുന്‍നിര്‍ത്തിയാണ് ചിത്രീകരിച്ചത്.

മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപി അംബിക തുടങ്ങിയ വലിയ ഒരു താര നിര തന്നെ സിനിമയില്‍ അഭിനയിച്ചിരുന്നു, മോഹന്‍ലാലിന്‍റെ മാസ് സിനികളുടെ ലിസ്റ്റില്‍ സ്ഫടികവും, നരസിംഹവും, ആറാം തമ്പുരാനുമൊക്കെ വലിയ ചര്‍ച്ച നേടുമ്പോള്‍ ഇരുപതാം നൂറ്റാണ്ട് അന്നത്തെ  ട്രെന്‍ഡ് അനുസരിച്ചു നീങ്ങിയ വിപണന സാധ്യത മുന്നില്‍ നിര്‍ത്തിയ ചലച്ചിത്രമായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി കെമധു ഒരു  സിനിമ പ്ലാന്‍ ചെയ്യുകയും എന്നാല്‍ കെ മധുവിന്റെ മുന്‍ സിനിമ പരാജയപ്പെട്ടപ്പോള്‍ നിര്‍മ്മാതാവ് പിന്മാറുകയും ചെയ്തു ആ സാഹചര്യത്തില്‍ കെ മധുവിന് കരുത്ത് പകര്‍ന്നു കൊണ്ട് മോഹന്‍ലാല്‍ ഇരുപതാം നൂറ്റാണ്ട് എന്ന പ്രോജക്റ്റിലേക്ക് എത്തപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button