സിപിഎമ്മിന്റെ കുത്തകയല്ല ഇടതുപക്ഷമെന്ന് ജോയ് മാത്യു. മറ്റൊരു ബദല്‍ സംവിധാനം ഇല്ലാത്തതിനാലാണ് താന്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തതെന്നും ജോയ് മാത്യു വ്യക്തമാക്കി. വേറെ ഒരു രക്ഷയുമില്ലാത്തതിനാലാണ് ഞാന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത്. മറ്റൊരു ബദല്‍ എനിക്കില്ല. തമ്മില്‍ ഭേദം തൊമ്മന്‍. ഫാസിസ്റ്റ് ശക്തിയ്ക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും നില്‍ക്കുന്നു.
പക്ഷേ ഇവര്‍ ഒന്നിക്കുന്നില്ല. ഇവരുടെ പൊതു ശത്രു ബിജെപിയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് നമ്മള്‍ ചിന്തിച്ച് പോകും. ഇവര്‍ ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ഇന്ത്യയില്‍ തന്നെ വലിയ മാറ്റമുണ്ടാകുമായിരുന്നു. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങള്‍ ഹനിക്കപ്പെടുമോ എന്ന പേടി കാരണം അവര്‍ തയ്യാറായില്ല. അതുകൊണ്ട് വഞ്ചിക്കപ്പെടുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. ജോയ് മാത്യു പറഞ്ഞു.
Post Your Comments