BollywoodLatest News

ശ്രീദേവിയെ വെറുത്തു; പ്രായം കൂടിയ ആളെ പ്രണയിക്കുന്നു; നാണമില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അര്‍ജുന്‍

കൗമാരക്കാരനായ മകന്റെ അമ്മയായ മലൈകയെ അര്‍ജുന്‍ പ്രണയിക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്

ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ പ്രണയമാണ് അര്‍ജുന്‍ കപൂറിന്റേയും മലൈക അറോറയുടേയും. കൗമാരക്കാരനായ മകന്റെ അമ്മയായ മലൈകയെ അര്‍ജുന്‍ പ്രണയിക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്. ഇതിനിടെ മല്ലികയുമായുള്ള പ്രണയത്തിന്റെ പേരില്‍ തന്നെ ആക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ മറുപടി നല്‍കിയിരിക്കുകയാണ് അര്‍ജുന്‍.

‘ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ലെ’ എന്നായിരുന്നു കുസും എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അര്‍ജുന്‍ മറുപടിയുമായി രംഗത്തെത്തിയത്. തന്റെ രണ്ടാനമ്മയായ ശ്രീദേവിയെ താന്‍ വെറുത്തിട്ടില്ലെന്നും മാന്യമായ അകലം പാലിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ‘ഞാന്‍ ആരെയും വെറുത്തിട്ടില്ല കുസും. എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല. ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാല്‍ അതിന് മുന്‍പ് കുറച്ച് ആലോചിക്കൂ. നിങ്ങള്‍ വരുണ്‍ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ചിത്രം ഡി.പിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്’ അര്‍ജുന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button