കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രോഗമായ നിപ്പയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വൈറസ്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 7 നാണ് റിലീസിനായി എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത്.
വൈറസില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. യുവതാരങ്ങളിലെ പ്രമുഖ താരങ്ങളായ കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്, റിമ, രേവതി, പാര്‍വതി, രമ്യ നമ്ബീശന്‍ , ദിലീഷ് പോത്തന്, ഷറഫുദ്ദീന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബു റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments