മുംബൈ: ബോളിവുഡിലെ പ്രമുഖ താരം തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലശലായ വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടലിനെ ബാധിക്കുന്ന ഡിവേര്ട്ടികുലിറ്റിസ് എന്ന രോഗമാണ് തനൂജയെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയക്ക് വിധേയമാക്കി.
75 വയസുള്ള തനൂജയെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോളിവുഡ് താരം കജോളിന്റെ അമ്മയാണ് തനൂജ. ചികിത്സയിലിരിക്കുന്ന അമ്മയ്ക്കൊപ്പം കാജോളും കുടുംബാംഗങ്ങളും ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ എ ഡത്ത് ഇന്‍ ദി ഗുന്‍ജ്, ആരംഭ്, സോണാര്‍ പഹാര്‍ എന്നീ ചിത്രങ്ങളില്‍ തനൂജ വേഷമിട്ടിരുന്നു.
Post Your Comments