KollywoodLatest News

മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എളിമ നമുക്ക് മനസിലാകും; സൂര്യ പറയുന്നു

തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പുതിയ സിനിമയാണ് എന്‍ജികെ. ഇപ്പോളിതാ സൂര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ലാല്‍ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നമുക്കൊപ്പം നിന്ന് നമ്മളെ വളരെ കംഫര്‍ട്ടഫിള്‍ ആക്കി നിറുത്തുമെന്നുള്ളതാണ്. വ്യക്തിപരമായി അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. എപ്പടി സാര്‍ ഇപ്പടി നടിക്കറീങ്കെ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അതെല്ലാം ദൈവത്തിന്റെ ഒരു അനുഗ്രഹം മാത്രമാണ് അല്ലാതെ ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല എന്ന മറുപടിയായിരുന്നു അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്’.

എന്റെ തോളില്‍ കൈയിട്ട് എന്നോട് സംസാരിക്കുന്നുവെന്നും മോഹന്‍ലാലിനൊപ്പമാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നും ഞങ്ങള്‍ രണ്ടുപേരും ഒരേ ഫ്രെയിമിലാണെന്നൊന്നും എനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും സൂര്യ പറയുന്നു. മോഹന്‍ലാലിന്റെ മുന്നിലാണല്ലോ അഭിനയിക്കുന്നതെന്നോര്‍ത്ത് ആദ്യ ഷോട്ടില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ചെറിയ പരിഭ്രമമായിരുന്നു. മോഹന്‍ലാല്‍ അസാധ്യ വ്യക്തിയാണ്. മോഹന്‍ലാലിന്റെ ഗുണമെന്തെന്നാല്‍ അദ്ദേഹം നമ്മുടെ പ്രായത്തിലേക്ക് ഇറങ്ങിവരും. അദ്ദേഹം സംസാരിക്കുന്ന രീതി കാണുമ്പോള്‍ അദ്ദേഹം ഇത്രയും വലിയ നടനാണെന്നോ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്നോ ഇത്രയും അധികം സിനിമകള്‍ ചെയ്തിട്ടുണ്ടെന്നോ ഒക്കെ നമ്മള്‍ മറന്നുപോകും. അദ്ദേഹത്തിനോട് എന്തിനെക്കുറിച്ചും ചോദിക്കാം.ലൂസിഫര്‍ സിനിമ കണ്ടുവെന്നും വളരെയധികം ഇഷ്ടമായെന്നും സൂര്യ പറഞ്ഞു.

മലയാളികളുടെ മനസിലേക്ക് മലര്‍ മിസായി വന്ന് കൂടുകെട്ടിയ സായ് പല്ലവിക്ക് പറയാനുണ്ടായിരുന്നത് മലയാളികളുടെ സ്നേഹത്തെക്കുറിച്ചായിരുന്നു. സ്റ്റേജിലേക്ക് സായ് പല്ലവിയെ ക്ഷണിക്കുമ്‌ബോള്‍ എല്ലാവരും ഉച്ചത്തില്‍ വിളിച്ചു കൂവിയത് മലര്‍ എന്നായിരുന്നു. ആ സ്നേഹത്തെക്കുറിച്ചായിരുന്നു സായ് പല്ലവിയുടെ വാക്കുകള്‍. പ്രേമം റിലീസായിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു. ഈ ദിവസം തന്നെ കേരളത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നാലു വര്‍ഷം കഴിഞ്ഞിട്ടും മലര്‍ മിസിനെ മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴും അവര്‍ എന്നെ സ്നേഹിക്കുന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നു ായ് പല്ലവി പറഞ്ഞു.
എന്‍ജികെ സിനിമയെക്കുറിച്ചും സൂര്യയും സായ് പല്ലവിയും സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button