
മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ കോമ്പോയാണ്, ക്ലാസ് മാസ് ശൈലിയില്‍ പറഞ്ഞ ആറാം തമ്പുരാനും ഫൈറ്റ് സീനുകള്‍ കൊണ്ട് നിറഞ്ഞ നരസിംഹവുമൊക്കെ ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബോക്സോഫീസ് ഹിറ്റുകളാണ്, മോഹന്ലായുമായി നിരവധി ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഷാജി കൈലാസ് മോഹന്‍ലാല്‍ എന്ന നടനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
നായകന് എന്ന ബാലു കിരിയത്ത് സിനിമയില്‍ സഹസംവിധയകനായി പ്രവര്‍ത്തിക്കുമ്പോള്‍ അതിലെ ഹീറോ മോഹന്‍ലാല്‍ ആയിരുന്നു, രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ ചെയ്തത്, മോഹന്‍ലാലിനോട് ഷോട്ട് റെഡിയായി എന്ന് പറയാനായി ചെല്ലുമ്പോള്‍ അദ്ദേഹം ഷൂസ് കെട്ടുകയായിരുന്നു, എന്നെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് വീട്ടില്‍ പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു, അന്നൊക്കെ സിനിമയില്‍ സംവിധായകരാകാന്‍ നടക്കുന്നവര്‍ വീട്ടില്‍ പറയാതെ കള്ളവണ്ടി കയറി വരുന്നവരാണെന്ന ഒരു ധ്വനി സിനിമാ ഫീല്‍ഡില്‍ ഉണ്ടായിരുന്നു അത് വെച്ചായിരിക്കണം അദ്ദേഹം അങ്ങനെ ചോദിച്ചത്, ഒരു ചാനലിനു നല്കിയ ടോക് ഷോയിലാണ് മോഹന്‍ലാലിനെ ആദ്യമായി കദന നിമിഷം സൂപ്പര്‍ ഹിറ്റ് സംവിധായകന് ഷാജി കൈലാസ് ഓര്‍ത്തെടുത്തത്,
ആറാംതമ്പുരാന്, താണ്ഡവം, നരസിംഹം ,നാട്ടുരാജാവ്, അലിഭായ് എന്നിവയാണ് ശ്രദ്ധേയമായ മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രങ്ങള്‍ , റെഡ് ചില്ലീസ് എന്ന സിനിമയാണ് ഇവര്‍ ഒടുവിലായി ചെയ്ത ചിത്രം.
Post Your Comments