മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റിവിന്റെ നിലപാടുകളുടെ പേരിലാണ് പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയിലെ നടപ്പു ശീലങ്ങളെയും സംഘടനകള്‍ക്കകത്തെ സ്ത്രീ പ്രശ്നങ്ങളോടുള്ള സമീപനത്തെയും ചോദ്യം ചെയ്തതോടെ ഇരുവരുടെയും അവസരങ്ങള്‍ ഇടിഞ്ഞു. എന്നാല്‍ തങ്ങളുടേതായ വഴികളിലൂടെ സിനിമയില്‍ സജീവമായ സ്ഥാനം ഉറപ്പാക്കുകയാണ് ഇരുവരും. പാര്‍വതി മുഖ്യവേഷത്തിലെത്തിയ ഉയരെ വന്‍ വിജയമാണ് നേടിയത്.
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ വൈറസില്‍ ഇരുവരും ഒന്നിച്ച് എത്തുന്നുണ്ട്. റിമയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഭര്‍ത്താവ് ആഷിഖിന്റെ സിനിമാ സംരംഭങ്ങളിലെല്ലാം സജീവ പങ്കാളിത്തം വഹിക്കുന്ന റിമ മാമാങ്കം എന്ന ഡാന്‍സ് സ്കൂളിനും നേതൃത്വം നല്കുന്നു. വനിതയ്ക്കായി ഇരുവരും അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം. അധിക്ഷേപിക്കാനായി പലരും വിളിക്കുന്ന ഫെമിനിച്ചി വിളിയില്‍ പ്രശ്നമില്ലെന്നും തങ്ങല് ഫെമിനിസ്റ്റുകള്‍ തന്നെയാണെന്നും ഇരുവരും പറയുന്നു.
Post Your Comments