മമ്മൂട്ടിയെ നായകനാക്കി വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് മാമാങ്കം. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഷൂട്ടിനായി സ്ട്രാ ഡാ ക്യാമറാ ക്രെയിന്‍ എത്തി. 25 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ ക്യാമറ ഉയര്‍ത്താന്‍ കഴിയുന്ന സ്ട്രാഡാ ക്രെയിന്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയിലാകെ ഒരു സ്ട്രാ ഡാ ക്രെയിന്‍ ഉള്ളത് റാമോ ജി സ്റ്റുഡിയോയില്‍ മാത്രമാണ്. അവിടെ നിന്നാണ് പ്രതിദിനം നാലു ലക്ഷം രൂപ വാടക നല്കി സ്ട്രാഡാ ക്രെയിന്‍ കൊച്ചിയിലെ നെട്ടുരിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. പതിനഞ്ച് ദിവസത്തോളം ക്രെയിന്‍ ഷൂട്ടിംഗിനു ഉപയോഗിക്കും.
ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അവസാന മാമാങ്കത്തിലെ യുദ്ധരംഗങ്ങളാണ് നെട്ടൂരില്‍ ഒരുക്കിയിരിക്കുന്ന പടു കൂറ്റന്‍ യുദ്ധ ഭൂമിയില്‍ ചിത്രീകരിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കുന്ന പോരാട്ട രംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ വഴിത്തിരിവ് ആയേക്കാവുന്ന അതി സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രികരിക്കുന്നത്. മണിക്കുട്ടന്, അബു സലിം, തുടങ്ങിയവരും നൂറുകണക്കിന് ഭടന്മാരും ആനകളും കുതിരകളുമൊക്കെ അണി നിരക്കുന്ന വമ്പന്‍ സംഘട്ടന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
Post Your Comments