മമ്മൂട്ടി ചിത്രം ബല്‍റാം / താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയ താരമായി മാറിയ ബോളിവുഡ് താരമാണ് കത്രീന കൈഫ്. ബോളിവുഡില്‍ ഒരു കാലത്ത് ആഘോഷമാക്കിയ ഒന്നായിരുന്നു നടന്‍ രൺബീർ കപൂർ – കത്രീന കൈഫ് പ്രണയവും പ്രണയത്തകർച്ചയും.
ആലിയ ഭട്ടുമായി പ്രണയത്തിലാണ് രൺബീർ. എന്നാല്‍ ഈ ബന്ധത്തിന് മുന്പ് കത്രീനയുമായി പ്രണയത്തിലായിരുന്നു താരം. ഇരുവരും പരസ്യമായി പ്രണയം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ രണ്‍ബീറുമായുള്ള പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കത്രീന.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..‘‘വ്യക്തിപരമായി ഒരുപാടു മാറ്റങ്ങളുണ്ടായി. കരിയറും മാറി. ആ ബന്ധം തകർന്നതോടെ എന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഗൗരവമായി ചിന്തിച്ചു തുടങ്ങി. സംഭവിക്കാനുള്ളത് സംഭവിച്ചു. എന്ത് സംഭവിച്ചാലും അതിനെല്ലാം ഒരു കാരണമുണ്ട്. തായ് ലാൻഡിൽ ‘ബാർ ബാർ ദേഖോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ആവശ്യമില്ലാത്ത എന്തൊക്കെയോ കാര്യങ്ങളെക്കുറിച്ച് മനസ്സിൽ വരുന്നു. ആ ചിന്തകൾ എന്നെ അസ്വസ്ഥയാക്കിക്കൊണ്ടേയിരുന്നു. എല്ലാം നേരിട്ടു. രാത്രികളിൽ മുറിയിൽ പ്രേതരൂപങ്ങളെ കണ്ട് പേടിച്ചിട്ടുണ്ട്. അതങ്ങനെ മാഞ്ഞുപോകും വരെ ആ രൂപത്തെ തുറിച്ചുനോക്കിയിരുന്നിട്ടുണ്ട്. ഇന്ന് സങ്കടമോ സന്തോഷമോ എന്തുതന്നെ ആയാലും അത് സംഭവിക്കാൻ ഞാൻ അനുവദിക്കും. അതെന്നെ വേദനിപ്പിച്ചാലും അസ്വസ്ഥയാക്കിയാലും കുഴപ്പമില്ല’’
‘‘ഒരിക്കൽ യോഗ ചെയ്യുമ്പോൾ ഗുരു ചോദിച്ചു, നിങ്ങൾ ഓകെ ആണോ എന്ന്. കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ, നിങ്ങൾ കരയുകയാണല്ലോ എന്നാണ് അവർ പറഞ്ഞത്. അതോടെ ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. ഇപ്പോള്‍ ഒന്നിനെയും ഒഴിവാക്കാൻ ആഗ്രഹിക്കാറില്ല. അങ്ങനെയാണ് ജീവിത സാഹചര്യങ്ങളെ സമീപിക്കാറ്’’.-കത്രീന ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments