നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് ശെല്വരാഘവന്. ക്ലാസ് ചിത്രങ്ങളായിരുന്നു ശെല്‍വരാഘവന്റെ സംവിധാനത്തില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. അനിയന് ധനുഷിനെ വെച്ചുളള സിനിമകളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ നായകനായ എന്‍ജികെയാണ് സംവിധായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അടുത്തിടെ എന്‍ജികെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ മീടു മൂവ്മെന്റിനെ പിന്തുണച്ചുകൊണ്ട് സംവിധായകന് സംസാരിച്ചിരുന്നു.
മീ ടൂ രാജ്യത്തെ വളരെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണെന്ന് ശെല്വരാഘവന് പറയുന്നു. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ ചൂഷണങ്ങളും അതിക്രമങ്ങളും നടക്കുന്നുണ്ട്. എല്ലാ സ്ത്രീകളും ധൈര്യത്തോടെ മുന്നോട്ട് വന്ന് അത്തരം അനുഭവങ്ങള്‍ തുറന്നുപറയുന്നത് നല്ല കാര്യമാണ്. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നും സംവിധായകന് പറയുന്നു. ലൈംഗിക പീഡകര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അഭിമുഖത്തില്‍ സംസാരിക്കവേ സംവിധായകന് കൂട്ടിച്ചേര്ത്തൂ. അതിനിടെ അത്തരം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കരുതെന്നാണ് അധികപേരും തീരുമാനിക്കാറുളളത്. വ്യക്തിപരമായി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ലൈംഗിക പീഡനത്തിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശെല്വരാഘവന് അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞു.
Post Your Comments