ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ റിലീസ് ചെയ്ത ചിത്രമാണ് ‘ബീവി നമ്പര്‍ വണ്‍’. ചിത്രത്തിന്റെ ഇരുപതാമത്തെ വര്‍ഷത്തിന്റെ ഓര്‍മകള്‍ നടി കരിഷ്മ കപൂര്‍. സല്മാന് ഖാനാണ് ചിത്രത്തിലെ നായകന്. സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കരിഷ്മ ഓര്‍മ്മകള്‍ പങ്കുവച്ചത്.
ഉള്ളുതുറന്ന് ചിരിക്കുന്ന സല്‍മാനെയും കരിഷ്മയെയും ആണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. സിനിമയിലെ ‘ഹെയ് ഹെയ് മിര്‍ച്ചി’ എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണെന്നാണ് കരിഷ്മ പറഞ്ഞിരിക്കുന്നത്. സല്‍മാനെ ടാഗ് ചെയ്ത് കുറിച്ച പോസ്റ്റില്‍ ‘എക്കാലവും നിലനില്‍ക്കുന്ന ഓര്‍മ്മകള്‍’ എന്ന് കുറിച്ചു. തങ്ങള്‍ തമാശയും ചില രഹസ്യങ്ങളും പങ്കുവയ്ക്കുകയായിരുന്നെന്നും കരിഷ്മ ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സിനിമയില്‍ സല്‍മാന്റെ കാമുകിയായെത്തിയ സുഷ്മിതാ സെന്നും സിനിമയുടെ ഓര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സമയം കടന്നുപോകുന്നതിനെക്കുറിച്ച് സുഷ്മിത കുറിച്ചു.
Post Your Comments