Latest NewsMollywood

അജുവും ദിവ്യയും കുട്ടനും പിറവിയെടുത്ത ചിത്രം ഇന്ന് അഞ്ച് വര്‍ഷത്തിലേക്ക്

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ സിനിമ റിലീസിനെത്തിയിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അഞ്ജലി സിനിമ ഒരുക്കിയത്. ബാംഗ്ലൂര്‍ ഡെയ്സ് അഞ്ച് വര്‍ഷമായതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ബാംഗ്ലൂര്‍ ഡെയ്സിന്റെ ഓര്‍മ്മകള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ്
അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്.

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ബോക്സോഫീസിലും വമ്പന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയ സിനിമ റിലീസിനെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡെയ്സ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എക്കാലവും ഓര്‍മ്മയിലിരിക്കുന്ന സിനിമകളില്‍ ഒന്നായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് അനുഭവം മനോഹരമായിരുന്നു. അതുപോലെ മികച്ചൊരു സിനിമയായിരുന്നു. അജു എപ്പോഴും പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു. ആ വേഷം അവതരിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. സിനിമയ്ക്കുള്ളില്‍ ഉള്ളവരോടും സിനിമയെ സ്നേഹിച്ച എല്ലാവരോടും സ്നേഹം! എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.

shortlink

Post Your Comments


Back to top button