മലയാളം ടെലിവിഷനില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അര്‍ച്ചന സുശീലന്. ബിഗ്ബോസിലും നടി ഉണ്ടായിരുന്നു. ഇതിലൂടെ താരത്തിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു. നടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ താരം മെലിഞ്ഞു സുന്ദരിയായി പുത്തന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സഹോദരന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിലെ തിലക് എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് ആഘോഷങ്ങള്‍ നടന്നത്. മഹാരാഷ്ട്രയാണ് അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സ്വദേശം. അവരുടെ ആചാര പ്രകാരമാണ് വിവാഹഘോഷങ്ങള്‍ നടന്നത്. ചുവന്ന പട്ടുസാരിയുടുത്ത് സിന്ദൂരവും താലിയുണിഞ്ഞ് വലിയ നെക്ലസ്സും അണിഞ്ഞ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്. ബിഗ്ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന തന്റെ റെസ്റ്ററന്റുമായി തിരക്കിലാണ് താരം.
Post Your Comments