സിനിമയ്ക്ക് പുറമേ തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് യാഷിക ആനന്ദ്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്ന നടിയെന്ന വിശേഷണവും യാഷികയ്ക്കുണ്ട. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം സമീപനത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇതിനിടെ അജിത്തിനോടൊപ്പം അഭിനയിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു യാഷികയുടെ തുറന്നുപറച്ചില്‍. എന്നാല്‍ ഏത് തരത്തിലുള്ള വേഷമായിരിക്കരുത് അത് എന്ന കാര്യത്തെക്കുറിച്ചും താരം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സഹോദരി വേഷത്തില്‍ തലയ്ക്കൊപ്പം അഭിനായിക്കാനാഗ്രഹമില്ലെന്നും യാഷിക പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്കായി തന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും സഹോദരി വേഷമൊഴികെ ഏതായാലാലും കുഴപ്പമില്ലെന്നുമാണ് താരം പറഞ്ഞത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഇഷ്ടമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. അവസരം കിട്ടിയാല്‍ അത് സംഭവിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments