മഹാഭാരതം സിനിമയാക്കുമെന്ന തീരുമാനത്തിലുറച്ച് ബി.ആര്‍.ഷെട്ടി. എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്നം നിലനില്‍ക്കുമ്പോഴാണ് ബി.ആര്‍.ഷെട്ടിയുടെ പുതിയ തീരുമാനം. എന്നാല്‍ എം.ടിയുടെ തിരക്കഥയിലായിരിക്കില്ല ചിത്രത്തിന്റെ അവതരണം എന്നു.മാത്രം. ചിത്രത്തിനായി ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷെട്ടി പറഞ്ഞു.
‘എന്റെ ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും എം. ടിയും തമ്മിലുള്ള നിയമപ്രശ്നങ്ങളില്‍ പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ തന്നെ ഞാന്‍ അവരുമായി അകന്നു കഴിഞ്ഞു. പുതിയ പ്രൊജക്റ്റിനായി ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്നങ്ങള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ പദ്ധതിയിട്ടതു പോലെ അബുദാബിയില്‍ ചിത്രീകരണം നടക്കുമെന്നും ഗള്‍ഫ് ന്യൂസിനോട് സംസാരിക്കവേ ബി.ആര്‍ ഷെട്ടി പറഞ്ഞു. അതേസമയം ചിത്രത്തില്‍ ഭീമസേനനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ലെന്നാണ് ഷെട്ടി പറഞ്ഞത്. കഥയ്ക്ക് ആവശ്യമായ ‘അപ്രൂവലുകള്‍’ നേടിയെടുക്കാനാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ഷെട്ടി പറഞ്ഞു.
Post Your Comments