കഴിഞ്ഞ ദിവസം പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനുമായ വീരു ദേവഗണ്‍ അന്തരിച്ചിരുന്നു. നടന്‍ അജയ് ദേവ്ഗണിന്റെ അച്ഛന്‍ കൂടിയായ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം അറിച്ച് ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളെത്തിയിരുന്നു. ഭര്‍തൃപിതാവിന്റെ വിയോഗത്തില്‍ വേദനയോടെ ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന കജോളിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കജോളിനെ ആശ്വസിപ്പിക്കുന്ന അഭിഷേകിനെയും ദൃശ്യങ്ങളില്‍ കാണാം.
1999ല്‍ മകന്‍ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും നായകരാക്കി ഒരുക്കിയ ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
Post Your Comments