നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി രമ്യ നമ്പീശന്‍. ആഷിക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ തിരിച്ചുവരവ്.
നാല് വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ നിന്നും മാറി നിന്നത് അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയില്‍ ഒരു വനിതാ സംഘടന രമ്യ, പാര്‍വതി, മഞ്ജു, ബീനപോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ താരങ്ങള്‍ക്ക് നേരെ ഉയര്‍ന്നിരുന്നു.
എനാല്‍ ഡബ്ലുസിസി ആരെയും ശത്രുവാക്കാന്‍ ആരംഭിച്ച സംഘടനയല്ലെന്നു രമ്യ തുറന്നു പറയുന്നു. ”ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണ്. ഞങ്ങള്‍ കുറച്ച് പേര്‍ അതിനു ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്” രമ്യ പങ്കുവച്ചു
Post Your Comments