
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മുന്നേറുന്ന ലൂസിഫര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലൂസിഫറിലെ ഒരു രംഗത്തെ ട്രോളാക്കി മാറ്റിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. മരം വീണ് റോഡ് ഗതാഗതം താറുമാറായതിനാണ് രസികൻ ട്രോൾ പോസ്റ്റുമായി പിഷാരടി രംഗത്തെത്തിയത്.
ലൂസിഫറിലെ ‘പി.കെ രാംദാസ് എന്ന വന്മരം വീണു’ എന്ന ഡയലോഗിനെ എടുത്ത്, മരം എന്നതിന് പകരം പി.കെ രാംദാസ് എന്നു ചേർത്താണ് താരത്തിന്റെ ട്രോൾ പോസ്റ്റ്.
‘സമയം പുലർച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി …ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ്, ഫയർഫോഴ്സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്’ .– പിഷാരടി കുറിച്ചു.
കഴിഞ്ഞ ദിവസം താരത്തിന്റെ യാത്രയ്ക്കിടയില്‍ റോഡില്‍ ഒരു മരം വീണ് ഗതാഗതം തടസപ്പെട്ടതിനെയാണ് രസകരമായി താരം അവതരിപ്പിച്ചത്. പിഷാരടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു.
Post Your Comments