ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ എത്യോപ്യന്‍ സന്ദര്‍ശനവേളയില്‍ ആരാധകര്‍ക്കായി നല്‍കിയ വീഡിയോയാണ് കാപ്പി പ്രിയരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. പ്രിയങ്ക എത്യോപ്യയിലെ പരമ്പരാഗത രീതിയിലുള്ള കാപ്പി കുടിക്കുന്ന വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാപ്പി ലഭിക്കുന്ന സ്ഥലം എതോപ്യയാണ്.
സാധാരണ കാപ്പിയേക്കാള്‍ എത്യോപ്യന്‍ കാപ്പി വ്യത്യസ്തമാകുന്നത് രുചി കൊണ്ടാണ്. കൂജ പോലുള്ള കളിമണ്‍ പാത്രത്തിലാണ് ഇവര്‍ കാപ്പി തയാറാക്കുന്നത്. അടിവശം ഗോളാകൃതിയിലും മുകളിലേക്ക് നേര്‍ത്തും വരുന്ന ഈ പാത്രത്തിന് ജെബാന എന്നാണ് പറയുക. ചൂടാക്കി പൊടിച്ചെടുത്ത കാപ്പിക്കുരു ഈ പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചാര്‍ക്കോള്‍ കനലില്‍ തിളപ്പിച്ചെടുത്ത് കപ്പിലേക്ക് പകരും. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കുടിക്കാം. ഒരു തരത്തില്‍ എതോപ്യയുടെ ജീവശ്വാസം കാപ്പിയാണെന്നു പറയാം. ഇവിടെ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നതും കാപ്പിയാണ്. വീടു വീടാന്തരം കാപ്പി ഉത്പാദിപ്പിക്കപ്പെടുന്നു എന്നതാണ് സത്യം. കാപ്പിക്കുരു വറുത്തെടുക്കുന്നതിലാണ് ഓരോ കാപ്പിയുടെയും രുചിഭേദങ്ങള്‍. പരമ്പരാഗത രീതിയില്‍ വറുത്തുപൊടിച്ചെടുക്കുന്ന ഈ കാപ്പിക്ക് ചിലപ്പോള്‍ ബ്ലൂബെറി, നാരങ്ങയുടെ പുളിപ്പ്, ചോക്ലേറ്റിന്റെ ചെറു രുചി …എന്നിങ്ങനെയാണ് രുചി ഭേദങ്ങള്‍. കാപ്പിക്കുരു ഉണക്കിപ്പൊടിക്കുമ്പോള്‍ അതിന്റെ മാംസളഭാഗം കൂടി ഇതിനോടൊപ്പം ചേര്‍ന്നാല്‍ അതിനും പ്രത്യേക രുചിയാണ്.
കാപ്പിക്കുരു മാത്രം തിരഞ്ഞെടുത്ത് ഉണക്കിപ്പൊടിക്കുന്ന ആധുനിക സംവിധാനങ്ങളെക്കാള്‍ പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന ഈ കാപ്പിക്ക് രുചി കൂടും, അതല്ലെ പ്രയങ്കാചോപ്ര വരെ എല്ലാം ഇതിലുണ്ടെന്ന് പറഞ്ഞു വയ്ക്കുന്നത് …but Ethiopian coffee,… #everything എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. നമ്മുടെ കേരളത്തില്‍ കാപ്പിക്കൃഷിയുടെ കാര്യത്തില്‍ രാജാവാണ് വയനാട്. എന്നിരുന്നാലും എത്യോപ്യയിലെ കാപ്പിയാണ് രാജാവ് എന്നാണ് രുചിച്ചവരും അവകാശപ്പെടുന്നത്.
Post Your Comments