Latest NewsMollywood

പ്രേമത്തിന് ഇന്നേക്ക് നാല് വയസ്സ്

നിവിന്‍ പോളി നായകനായ പ്രേമത്തിന് ഇന്നേക്ക് നാല് വയസ്സ്. അല്‍ഫോന്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്തത്. 2015 മെയ് 27 നാണ് വമ്പന്‍ ഹിറ്റായ ചിത്രം റിലീസ് ചെയ്തത്. പ്രേമത്തിന് നാലു വര്‍ഷം തികയുന്നതിന്റെ സന്തോഷം നിവിന്‍ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘മലരേ നിന്നെ കാണാതിരുന്നാല്‍.’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ കുറിച്ചാണ് പ്രേമത്തിന് നാലു വയസായത് നിവിന്‍ ആരാധകരെ ഓര്‍മ്മിപ്പിച്ചത്.

പതിനഞ്ച് വര്‍ഷക്കാലത്തിനിടെ ജോര്‍ജ്ജ് ഡേവിഡ് എന്ന യുവാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലുള്ള പ്രണയങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലെ കൗതുകമുണര്‍ത്തുന്ന പ്രണയവും, യൗവ്വനത്തിലെ ലഹരി ഉണര്‍ത്തുന്ന പ്രണയവും, ഒടുവില്‍ തിരിച്ചറിവുകളുടെ പക്വതയാര്‍ന്ന പ്രണയവും ജോര്‍ജ്ജിലൂടെ ചിത്രം പറഞ്ഞു വെയ്ക്കുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നീ നടിമാരുടെ കരിയറിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ് ‘പ്രേമം’. ചിത്രം പോലെ തന്നെ ഇതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. മലരേ നിന്നെ കാണാതിരുന്നാല്‍, ആലുവ പുഴയുടെ, കലിപ്പ്, കാലം കെട്ടുപോയ്, പതിവായ് ഞാന്‍, സീന്‍ കോണ്ട്ര തുടങ്ങി ചിത്രത്തിലെ എല്ലാം ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമുള്ളവയാണ്. ഇതില്‍ മലരേ ഒരുപടി മുന്നില്‍ സ്ഥാനം നേടി.

https://www.facebook.com/NivinPauly/posts/2142462449156686

shortlink

Related Articles

Post Your Comments


Back to top button