Latest NewsMollywood

ഫക്രുവിനെ പ്രശംസിച്ച് ഒമര്‍ ലുലു; ഫക്രുവിനെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം തെറി വിളിക്കുന്നത് അസൂയ കൊണ്ടാണ്

ഒരുപാട് പേരുടെ ഇഷ്ടംപിടിച്ചു പറ്റിയ ഫക്രുവിന് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം തെറിവിളിക്കുന്നു, ഇതിന് അസൂയ എന്നെ പറയാന്‍ പറ്റൂ

ടിക്ടോക്കിലൂടെ എല്ലാവരും ശ്രദ്ധേയമായ പയ്യനാണ് ഫക്രു. തന്റെ കഴിവിലൂടെ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കാന്‍ ഫക്രുവിന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം ആളുകള്‍ ഫക്രുവിന് എതിരെയാണ്. അതിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയുണ്ടായി. കഴിവിലൂടെ ഒരുപാട് പേരുടെ ഇഷ്ടംപിടിച്ചു പറ്റിയ ഫക്രുവിന് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം തെറിവിളിക്കുന്നു, ഇതിന് അസൂയ എന്നെ പറയാന്‍ പറ്റൂ. എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ”ധമാക്ക” യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ. എന്നിങ്ങനെനെയാണ് ഒമര്‍ പോസ്റ്റിലൂടെ പറയുന്ന ചില കാര്യങ്ങള്‍. ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ടിക്റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു, എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആര്‍ക്കും അതില്‍ വീഡിയോ ചെയ്തിടാം, കഴിവുകള്‍ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാന്‍ ഏറ്റവും മികച്ച മാധ്യമമാണ് tik tok . അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര്‍ Social Media’s ല്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ. എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ”ധമാക്ക” യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ.

https://www.facebook.com/omarlulu/posts/740124589717634

shortlink

Related Articles

Post Your Comments


Back to top button