BollywoodLatest News

ദുരുദ്ദേശത്തോടെയണ് താരങ്ങളെ സിനിമയിലേക്ക് വിളിക്കുന്നത്; സമ്പാദ്യത്തിന്റെ ഒരു പങ്ക് കരണ്‍ എടുക്കും; രംഗോലി വെളിപ്പെടുത്തുന്നു

താരങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം കരണ്‍ ജോഹര്‍ എടുക്കും

ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെ ആഞ്ഞടിച്ച് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍ രംഗത്ത്. താരങ്ങളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം കരണ്‍ ജോഹര്‍ എടുക്കും. എന്നിട്ട് ഇവര്‍ എന്ത് ധരിക്കണമെന്നും ആരുടെ കൂടെ കിടക്കണമെന്നും വരെ തീരുമാനിക്കും എന്നും രംഗോലി ആരോപിക്കുന്നു. കൂടാതെ ദുരുദ്ദേശത്തോടെയാണ് പുതുമുഖങ്ങളെ കരണ്‍ സിനിമയിലേക്ക് ക്ഷണിക്കുക. സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് എറ്റെടുത്തുകൊണ്ടാണ് രംഗോലിയുടെ ആരോപണങ്ങള്‍.

പുതുമുഖതാരമായ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും കമാല്‍ ആര്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇഷാന്‍ കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പ്രതികാരമാണ് ഇതെന്ന് കെആര്‍കെ പറയുന്നു. കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ഏറ്റെടുത്ത രംഗോലി പറയുന്നതിങ്ങനെ, തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്ബാദ്യത്തിന്റെ കരണ്‍ എടുക്കാറുണ്ട്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് തനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും ഇതുതന്നെ തുടരും- രംഗോലി ട്വീറ്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button