BollywoodLatest News

ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെ കാജോളും ആശുപത്രിയില്‍; ആധിയോടെ ആരാധകര്‍

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അജയ് ദേവ്ഗണും കാജോളും പ്രണയത്തിലായത്. ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും പെട്ടന്നായിരുന്നു. ഇപ്പോള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ഇരുവരും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു കജോള്‍. അടുത്തിടെയായിരുന്നു അജയ് ദേവ്ഗണിന്റെ പിതാവ് അന്തരിച്ചത്. തുടര്‍ന്ന് കജോളിനെ ആശുപത്രിയില്‍ കണ്ടതിന് പിന്നിലെ കാരണമാണ് ആരാധകര്‍ തിരക്കുന്നത്.

https://www.instagram.com/p/ByA4oANH7U-/

കഴിഞ്ഞ ദിവസമായിരുന്നു കജോളിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് കണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ആരേയും ഗൗനിക്കാതെ തിരക്കിട്ട് നടന്നുനീങ്ങുന്നതിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ആരാധകരുടെ ആധിയും തുടങ്ങിയത്. താരപത്നി എന്തിനാണ് എത്തിയതെന്നും കുടുംബത്തില്‍ ആര്‍ക്കാണ് അസുഖമെന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. കജോളിന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. കജോളിന്റെ അമ്മയായ തനൂജയ്ക്ക് വയ്യെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയെ കാണുന്നതിന് വേണ്ടിയായിരിക്കും താരമെത്തിയത് എന്ന നിഗമനത്തിലാണ് ചില ആരാധകര്‍. കഴിഞ്ഞ നവംബറിലും തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button