
ഈ അടുത്ത കാലത്ത് തമിഴില്‍ ഹിറ്റായ ചിത്രമാണ് ’96’. ഇതിലെ പാട്ടുകളും വന്‍ ഹിറ്റായിരുന്നു. വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തില്‍ തന്റെ പഴയ പാട്ട് ഉപയോഗിച്ചതിനെ വിമര്‍ശിച്ച് ഇളയരാജ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
https://www.facebook.com/govindp.menon/posts/1036569589881927
‘കഷ്ടപ്പെട്ട് ദിവസവും ജിമ്മില്‍ പോയി മസിലും ഉണ്ടാക്കി നില്‍ക്കുമ്പോള്‍ പഴയ ഊതികെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോടു ചോദിച്ചാല്‍ ഞാന്‍ കൊടുക്കില്ലെ ഷര്‍ട്ടിടാത്ത നല്ല ക്ലീന്‍ സാധനം. ഇത് പഴയതു തന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു’ എന്നാണ് ഗോവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തത് കൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്നാണ് ഇളയരാജ പറഞ്ഞത്. 96 ല്‍ നായിക പാടിയ പാട്ട് ഇളയരാജയുടെ പഴയ ഹിറ്റ് ഗാനമല്ലെ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്.
Post Your Comments