
നരേന്ദ്രമോദിക്ക് ആശംസകളറിയിച്ചതോടെ താരത്തിന് നേരെ വന്‍ സൈബര്‍ ആക്രമണമാണ് നേരിട്ടത്. ഉണ്ണിയെ സംഘി എന്നുവരെ വിളിച്ചു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി എത്തി. ബിജെപി നേതാവ് വി മുരളീധരന്‍ എംപി ഉണ്ണിയുടെ വീട്ടിലെത്തി.
ഉണ്ണിയോട് സംസാരിക്കുകയും പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സൈബര്‍ ആക്രമണം അസഹിഷ്ണുതയില്‍ നിന്ന് ഉണ്ടാകുന്നതാണ്. ജനാധിപത്യത്തില്‍ പ്രതികരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ അധിക്ഷേപം നടത്തുന്നത് അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരന്മാരുടെയും വായടപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments